0 Comments

ക്യാമറയുടെ മുന്നിൽ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാൻ  മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാർവതി തിരുവോത്ത്.

ഫിൽട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാർവതി പോസ്റ്റ് ചെയ്‌തു. തുടക്കത്തിൽ ഫിൽറ്റർ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോയാണ് പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സാധാരണ ഗതിയിൽ മുഖത്ത് കാണാറുള്ള  വലിയ കണ്ണട ഉപയോഗിക്കാതെയാണ് പാർവതി വീഡിയോ പങ്കുവെച്ചത്. മുഖത്തെ പാടുകൾ ക്ലോസ്അപ്പിൽ കാട്ടി, താൻ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണ് പാർവതി. ഇതാണ് എന്റെ യഥാർത്ഥ സൗന്ദര്യം എന്നാണ് പാർവതി വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *