
അനധികൃത കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപറേഷൻ്റെ നോട്ടീസ്. കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടിൻ്റെ നിര്‍മാണം അനധികൃതമാണെന്ന് നേരത്തെ കോർപറേഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആശയുടെ പേരിലുള്ള ഭൂമിയിലാണ് വീട് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കോർപറേഷന് ആശയ്ക്ക് നോട്ടീസ് അയച്ചത്. ഡിസംബര്‍ 17ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെ എം ഷാജിയേയും ഭാര്യ ആശയേയും എം കെ മുനീര്‍ എം എല്‍ എയുടെ ഭാര്യ നഫീസയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.