
തമിഴ് നടൻ ശരത് കുമാറിന് കൊവിഡ്. മകള്‍ വരലക്ഷ്മിശരത്താണ് ശരത് കുമാറിന് കൊവിഡ് ബാധിച്ചെന്ന കാര്യം സ്ഥിരീകരിച്ചത്. നിലവിൽ ശരത് കുമാർ ഹൈദരാബാദിൽ ചികിത്സയിലാണ്
പിതാവിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും ആരോഗ്യ വിവരങ്ങള്‍ അറിയിക്കുമെന്നും ഭാര്യ രാധികയും വരലക്ഷ്മിയും വ്യക്തമാക്കി. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്ന് രാധിക ട്വീറ്റ് ചെയ്തു.