
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തിൽ വര്‍ധനവെന്ന കണ്ടെത്തലുമായി ചൈനയും നേപ്പാളും. ഉയരം 8,848.86 മീറ്ററെന്ന് പുനർനിർണയിച്ചു. ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്.
1954 ൽ ഇന്ത്യ കണക്കാക്കിയതിനേക്കാൾ 86 സെന്റീമീറ്റർ കൂടുതലാണ് നിലവിലെ ഉയരം. 2015 ല്‍ ഹിമാലയന്‍ മലനിരയില്‍ ഭൂചലനം ഉണ്ടായതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ എവറസ്റ്റിന്റെ ഉയരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് നിരീക്ഷണം.