
മണ്‍റോതുരുത്ത് മണിലാലിന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് പോലീസ് റിപ്പോര്‍ട്ട്. പ്രതി അശോകൻ്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് മണിലാലിന്റെ ഹോം സ്റ്റേയിലേക്കുള്ള അതിഥികളെ അശോകന് മുടക്കിയിരുന്നുവെന്നും പൊലീസിന്റെ റിമാൻ്റെ റിപ്പോർട്ടില്‍ പറയുന്നു.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ഭരണ നേതൃത്വത്തിന്റെ ആരോപണമാണു പൊലീസ് സമർപ്പിച്ച റിപ്പോർട്ടോടെ പൊളിഞ്ഞത്. സഞ്ചാരികളെ മണിലാലിന്റെ റിസോർട്ടിലേക്കു കൊണ്ടുവരുന്നതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവ ദിവസം, മുൻവൈരാഗ്യത്തെ തുടർന്നു മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊല്ലുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.