
വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് ഒരു തരത്തിലും സഖ്യമോ സഹകരണമോ ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ്. അത്തരത്തിൽ ഒരു ധാരണയും ഉണ്ടാവുകയില്ല, എം എം ഹസ്സൻ ജമാ അത്തെ ഇസ്ലാമിയുടെ അമീറിനെ കണ്ടത് സ്വന്തം താൽപര്യപ്രകാരം ആണെന്ന് കരുതുന്നു. പാർട്ടി നിർദ്ദേശിച്ചാണ് ഹസ്സൻ സന്ദർശിച്ചതെന്ന് കരുതുന്നില്ല – ആര്യാടൻ മുഹമ്മദ് പറഞ്ഞു.
പ്രാദേശികമായി എന്തെങ്കിലും നീക്കു പോക്കുകൾ ഉണ്ടോ എന്ന് അറിയില്ല, ഉണ്ടെങ്കിൽ അതൊന്നും നേതൃത്വത്തിന്റെ അറിവോടെ അല്ല. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ്സിനെ കുറ്റപ്പെടുത്താൻ സി പി എമ്മിന് ഒരു യോഗ്യതയും ഇല്ല. കാരണം അവർ പലയിടത്തും വെൽഫെയർ പാർട്ടിയുമായി ഭരണം പങ്ക് വച്ചവർ ആണെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.