
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ഉച്ചക്ക് 12.30 നാണ് ചടങ്ങ്. മുൻ പ്രധാനമന്ത്രിമാരടക്കം 200 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. 971 കോടി ചിലവ് പ്രതീക്ഷക്കുന്ന പദ്ധതി 2022 ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ശ്രമം.
കോവിഡ് നിർദേശങ്ങൾ പാലിച്ചാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഭൂമിപൂജയും തറക്കല്ലിടൽ ചടങ്ങും നടക്കുക. ശേഷം സർവ ധർമ്മ പ്രാർത്ഥന നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിക്കും.