
കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടിലായവർക്ക് കൈത്താങ്ങാവുകയാണ് നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് സോനു സൂദ്. സിനിമയിലെ വില്ലനെങ്കിലും ജീവിതത്തിലെ യഥാര്‍ത്ഥ ഹീറോ എന്നാണ് താരത്തിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇതര തൊഴിലാളികളെ വീട്ടിലെത്തിച്ചും, ഭക്ഷണം നല്‍കിയുമാണ് സോനു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്. ഇപ്പോഴിതാ പാവങ്ങളെ സഹായിക്കാനായി മുംബൈയിലുള്ള തന്റ്റെ എട്ട് കെട്ടിടങ്ങള്‍ പണയപ്പെടുത്തി താരം തുക കണ്ടെത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജുഹുവിലെ ആറ് ഫ്ളാറ്റുകളും രണ്ട് ഷോപ്പുകളും 10 കോടി രൂപയ്ക്ക് പണയം വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ലോണെടുക്കുന്നതിനായുള്ള രജിസ്ട്രേഷന് ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റ്റെയും ഭാര്യയുടെയും പേരിലാണ് ഈ കെട്ടിടങ്ങള്‍. ഇതില്‍ നിന്നും വാടകയ്ക്കു കിട്ടുന്ന തുക കൊണ്ട് ബാങ്കിലെ കടം വീട്ടുകയാണ്. ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ക്കായി ഒട്ടനവധി സഹായങ്ങളാണ് സോനു സൂദ് നല്‍കിയത്. 45000ല്‍ കൂടുതല്‍ ആളുകള്‍ക്ക് താരം ദിവസവും ഭക്ഷണം നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ കുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ ഉത്തര്പ്രദശേ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലേക്ക് പത്തിലധികം ബസുകള്‍ ഏര്‍പ്പാടാക്കി എത്തിച്ചിരുന്നു. കേരളത്തില്‍ കുടുങ്ങിയ 177 പെണ്‍കുട്ടികളെ സ്വദേശമായ ഭുവനേശ്വറില്‍ എത്തിക്കാനായി പ്രത്യേക വിമാനം ഒരുക്കിനൽകിയിരുന്നു.
1500 പിപിഇ കിറ്റുകള്‍ പഞ്ചാബില്‍ വിതരണം ചെയ്യുകയും മുംബൈയിലെ സോനുവിന്റ്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ക്വാറന്റ്റിൻ സൗകര്യത്തിനായി വിട്ടു നല്‍കുകയും ചെയ്തിരുന്നു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും താരത്തെ തേടിയെത്തിരുന്നു. സോനു സൂദിന്റ്റെ പ്രവര്‍ത്തനത്തിന് എസ്ഡിജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നല്‍കിയാണ് യുണൈറ്റഡ് നേഷന്‍ ആദരിച്ചത്.
Have no words left in my dictionary to profusely appreciate @SonuSood for the wonderful work he has been doing for months. God bless this real life hero. https://t.co/dqn2D4AFks
— RK Vij, IPS (@ipsvijrk) December 9, 2020