
വരുന്ന സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഉത്തർപ്രദേശ് ടീമിനായി കളിച്ച് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെവരുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. അടുത്ത വർഷം ഐപിഎൽ കളിക്കുമെന്നും താരം അറിയിച്ചു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് താരം വിട്ടുനിന്നിരുന്നു.
2021 സീസണിൽ പുതിയ ടീമുകൾ ഉണ്ടാവുമെന്ന സൂചന ശരിയാണെങ്കിൽ ഈ ടീമുകളിലൊന്നിൽ റെയ്ന ഉൾപ്പെടാനാണ് സാധ്യത. തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് തിരികെ പോയത്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.