
കൊച്ചി കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. ഇന്ന് ഉച്ചയോടെ ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിന്ന് പ്രതിഷേധിക്കുകയാണ് അജിത്ത്.
അതേസമയം, എറണാകുളത്ത് പോളിംഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോർട്ട്.