0 Comments

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളിലായി പുരോഗമിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്നും മികച്ച പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം നാലുമണി കഴിഞ്ഞതോടെ 70 ശതമാനം പോളിം​ഗ് രേഖപ്പെടുത്തിയതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാവിലെ മുതൽ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റ്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അനുമതിയുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *