
തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരെ സമ്പാദിച്ച താരമാണ് വിജയ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തെ ആദ്യ കാലത്ത് ഇളയദളപതി എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ദളപതി എന്ന പേരിലാണ് ഇപ്പോള്‍ വിജയെ ആരാധക സമൂഹം സംബോധന ചെയ്യുന്നത്.
എന്നാല്‍ ഇളയദളപതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് താന്‍ ആണെന്ന് അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് തൊണ്ണൂറുകളിലെ നായകൻ ശരണവന്‍. 1991ല്‍ പുറത്തിറങ്ങിയ “വൈദേഹി വന്താച്ചു” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരവണന്. തന്നെ ആദരിക്കാനായി സേലത്തെത്തിയ ഒരു ഡിഎംകെ നേതാവാണ് ഇളയദളപതി എന്ന പേര് നല്‍കിയത് എന്നാണ് ശരവണന് വാദിക്കുന്നത്. അതിനു ശേഷം റിലീസ് ചെയ്ത തന്റ്റെ എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഇളയദളപതി എന്ന് ചേര്‍ത്തിരുന്നതായും അദ്ദേഹം ചൂണ്ടികാണിച്ചു. തൊണ്ണൂറുകളില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ശരവണന് കാര്‍ത്തി ചിത്രം “പരുത്തിവീരനി”ലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.
കലാഭവൻ മാണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച “ഓറഞ്ച്” എന്ന മലയാള ചിത്രത്തിലും ശരവണന് വേഷമിട്ടിയിരുന്നു. “അലക്സ് പാണ്ഡ്യന്”, “അരണ്‍മനൈ”, “കൊലമാവു കോകില”, “100” തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും ശരവണൻ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.