0 Comments

കൊച്ചി:  മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റ്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പാർക്കിങ്ങിനു മുകളിലേക്കു വീണ് തലയ്ക്കു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. കുമാരിയുടെ ഭർത്താവ് മൊഴി നൽകിയതനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്ലാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപെടുന്നതിനായി സാരികൾ കൂട്ടിക്കെട്ടി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ പുരോഗമിക്കുന്നത്.

ജോലിക്കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. കുമാരിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല.
സ്വാധീനം മൂലമാണ് ഫ്ളാറ്റ് ഉടമയ്ക്കെതിരെ കേസെടുക്കാത്തതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പൊലീസ് നടപടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!