
ദുബായ്: സാഹസികതയെ പ്രണയിക്കുന്ന ഭരണാധികാരിയായ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുംകൂടിയായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻറ്റെ അടിക്കടി പ്രത്യക്ഷപ്പെടുന്ന സാഹസിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.
ഉയരത്തിൽ നിന്ന് യുഎഇയും ലോകത്തിന്റ്റെ മറ്റു ഭാഗങ്ങളും തലകീഴായി തൂങ്ങിക്കിടന്ന് കാണുക, സ്രാവുകൾക്കൊപ്പം ആഴക്കടലിൽ നീന്തുക, ആനപ്പുറത്തേറിയുള്ള സവാരി ചെയ്യുക, മുള്ളുകമ്പിക്കിടയിലൂടെ നുഴഞ്ഞു പുറത്തുവരിക, വിമാനത്തിൽ നിന്ന് ചാടിയ ശേഷം വായുവിൽ വീഴുക തുടങ്ങിയ സഹാസ്യകതകളാണ് അദ്ദേഹത്തിന്റ്റെ വിനോദം. ഇവയെല്ലാം സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോയാണ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. “828 മീറ്റര്‍ ആവേശം” എന്നാണ് വീഡിയോ പങ്കുവെച്ച് ഷേഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടത്. ബുര്ജിന്റ്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റര്‍ മുകളില്‍ നിന്ന് ദുബായ് നഗരത്തിന്റ്റെ മനോഹാരിത മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഴക്കടലിൽ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ഷേഖ് ഹംദാന്റെ വീഡിയോയും വൈറലായിരുന്നു. അദ്ദേഹം ആഴക്കടലിൽ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങൾ പിടിച്ചുനിൽക്കുന്നതുമായ ചിത്രങ്ങളും അന്ന് പങ്കുവച്ചിരുന്നു.
View this post on Instagram