0 Comments

വെറും നാലടി ഉയരം മാത്രമുള്ള ഏഴു വയസുകാരി റോറി വാൻ എടുത്തു പൊക്കുന്നത് 80 കിലോഗ്രാം വരെ; റോറിയുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ റിക്കോര്‍ഡ് 80 കിലോഗ്രാമാണ്.

ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരിയാണ് കാനഡയിലെ ഒട്ടാവ സംസ്ഥാനത്തെ കവാന്‍ വാന്‍-ലിന്‍ഡ്‌സേ ദമ്പതികളുടെ മകളായ റോറി വാന്‍. നേരത്തെ അമേരിക്കയില്‍ നടന്ന അണ്ടര്‍11,13 കാറ്റഗറി മല്‍സരങ്ങളില്‍ വിജയിച്ച റോറി യൂത്ത് നാഷണല്‍ ചാമ്പ്യനായി മാറിയിരുന്നു. അഞ്ചാം വയസുമുതല്‍ പരിശീലനം തുടങ്ങിയ ബാലികയ്ക്ക് 61 കിലോഗ്രാം വരെ സ്ക്വാറ്റ് ചെയ്യാനാവും. വെയിറ്റ് ലിഫ്റ്റിങിന് പുറമെ ജിംനാസ്റ്റിക് താരവും കൂടിയാണ് റോറി വാൻ. ” ശക്തയാവുന്നത് ഇഷ്ടമാണ്. കൂടുതല്‍ ശക്തിയുണ്ടാവുന്നത് കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സഹായിക്കുന്നു” റോറി എന്ന ഈ കൊച്ചുവലിയ താരം അഭിപ്രായപ്പെടുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *