
ചർച്ച ചെയ്യുന്ന “ഷക്കീല” എന്ന ചിത്രത്തിന്റ്റെ ടീസർ റിലീസ് ചെയ്തു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ഛദ്ദ ആണ് ഷക്കീലയായി വേഷമിടുന്നത്.
തൊണ്ണൂറുകളെ ചൂടുപിടിപ്പിച്ച ഷക്കീലയുടെ സിനിമാ അരങ്ങേറ്റവും, താരത്തിന്റ്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തിയേറ്ററുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുന്നതും, “ഡൗണ്‍ ഡൗണ്‍ ഷക്കീല”, “കേരളത്തെ ഷക്കീലയില്‍ നിന്നും രക്ഷിക്കുക” എന്ന മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങുന്നതും നടിയുടെ കോലം കത്തിക്കുന്നതുമെല്ലാം ടീസറില്‍ കാണാൻ സാധിക്കും.
സ്വീകരണം ഏറ്റുവാങ്ങുന്ന ഷക്കീലയെ ഓടിക്കുന്നതും, കിന്നാരത്തുമ്പികള്‍ എന്ന പോസ്റ്റര്‍ വെച്ച തിയേറ്ററില്‍ നിന്നും ഷക്കീല ഇറങ്ങി ഓടുന്നതുമാണ് ടീസറിന്റ്റെ പ്രധാന ഘടകം. പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, എസ്തര് നോറ, ഷീവ റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ഷക്കീല എന്ന അഭിനേത്രിയെയും വ്യക്തിയെയും കളങ്കമറ്റ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നതായിരുന്നു തന്റ്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നടി റിച്ച ഛദ്ദ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.