0 Comments

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ കർഷക സംഘടനകളുടെ തീരുമാനിച്ചു.
വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇത്.

നവംബർ 26ന് ആരംഭിച്ച പ്രക്ഷോഭം ശക്തമായി നിലനിൽക്കുമ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്നും എതിർപ്പുള്ള വ്യവസ്ഥകളിൽ സംഘടനകൾ ചർച്ചയ്ക്കു തയാറാവണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞതോടെ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ അയവില്ലെന്നും വ്യക്തമായി. അതിനെ തുടർന്നാണ് ട്രെയിനുകൾ തടയാൻ കർഷക സംഘടനകളുടെ തീരുമാനിച്ചത്.

ഈ മാസം പത്തിനകം തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു കർഷക നേതാവ് ബൂട്ടാ സിങ് പറഞ്ഞു.

ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ദ്രുതകർമ സേനയും സിഐഎസ്എഫും രംഗത്തുണ്ട്. പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നു കൂടുതൽ കർഷകർ ഡൽഹിയിലേക്കു വരുന്നുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *