
ലണ്ടൻ: സ്റ്റേജിലും സ്ക്രീനിലും വിജയകരമായ ഒരു കരിയർ രൂപപ്പെടുത്തിയ അഭിനേത്രിയായിരുന്നു ബാർബറ വിൻഡ്സർ. വ്യാഴാഴ്ച രാത്രിയിൽ ലണ്ടൻ കെയർ ഹോമിൽ വച്ചായിരുന്നു അന്ത്യം.
കാരി ഓൺ സിനിമ പരമ്പരയിലൂടെയാണ് ബാർബറ പ്രശസ്തയായത്. കാരി ഓൺ സിനിമകളിലെ സോസി മിൻക്സിൽ നിന്ന് ഈസ്റ്റ് എന്റേഴ്സിലെ ക്വീൻ വിക് മാട്രിചാർക്കിലേക്കുള്ള ബാർബറയുടെ യാത്ര അവരെ ലോകപ്രശസ്തയാക്കി.
83 വയസ്സുള്ള അന്തരിച്ച ഡാം ബാർബറ വിൻഡ്സർ ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു.