0 Comments

വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാൽ പലിശകുറയ്ക്കാൻ സമ്മർദമുണ്ട്. വായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതുകൊണ്ടും ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും.

 

ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തിൽനിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാൻ ആദ്യംമുന്നോട്ടുവരിക എന്നാണ് കരുതുന്നത്.

നിലവിൽ പത്ത് വർഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *