0 Comments

ഇന്ത്യ ക്രിക്കറ്റിനെ സ്നേഹിക്കുന്നു എന്നുപറയുന്നത് മറ്റാരുമല്ല ഗൂഗിളാണ്. കാരണം കൊറോണ വൈറസിനെപ്പോലും പിന്തള്ളി ഐപിഎൽ ഈ വർഷത്തെ സെർച്ച് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി.
2020ൽ ഗൂഗിളിൽ ഏറ്റവും ഇന്ത്യൻ ഉപഭോക്താക്കാൾ കൂടുതൽ സെർച്ച് ചെയ്തത് ഐപിഎൽ 2020യെ കുറിച്ചാണ്.

ഗൂഗിളിന്റെ ‘ഇയർ ഇൻ സെർച്ച് 2020’ പട്ടികയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവച്ച ഐ‌പി‌എല്ലിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു‌എഇയിലാണ് നടന്നത്. ഐപിഎൽ കാണുന്നവരുടെ എണ്ണത്തിൽ ഈ സമയത്തു റെക്കോഡ് വർധനവാണ് ഉണ്ടായത്‌.

ഇന്ത്യയിലെ ആളുകൾ കഴിഞ്ഞവർഷവും ഗൂഗിളിൽ കൂടുതൽ തിരഞ്ഞത് ക്രിക്കറ്റും ക്രിക്കറ്റ് വർത്തകളുമാണ്. അന്ന് ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു താരം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *