
എതിരാളികളെ പണവും ശക്തിയുമുപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയിലൂടെ ഫെയ്സ്ബുക് സമൂഹമാധ്യമങ്ങളുടെ ഇടയില്‍ സ്വേച്ഛാധിപ്ത്യപരമായ പെരുമാറ്റം നടത്തുന്നു എന്ന് ആരോപിച്ചു അമേരിക്കന്‍ സർക്കാരും 48 സ്റ്റേറ്റുകളും സമൂഹമാധ്യമ ഭീമന് ഫെയ്സ്ബുക്കിനെതിരെ സമാന്തര ആന്റിട്രസ്റ്റ് കേസുകള്‍ നില്‍കി. ടെക്നോളജിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു നീക്കമാണിത്.
എന്നാൽ ഒരു രാജ്യം ഏകദേശം മുഴുവനായി തന്നെ എതിര്‍ക്കുന്ന സമയത്ത്, ഒഴിവാക്കാനായി വാട്സാപും ഇന്‍സ്റ്റഗ്രാമും വില്ക്കാന് സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു. ഫേസ്ബുക്കിന് മാത്രമല്ല ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.
അമേരിക്കയില്‍ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനും അഥവാ എഫിടിസിയും 48 സ്റ്റേറ്റ്സും ഫെയ്സ്ബുക്കിനെതിരെ നിയമനടപടി ശുപാര്‍ശ ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചതോടെ ഫെയ്സ്ബുക്കിന്റെ ഷെയറുകള്‍ ഇടിഞ്ഞു.
ഫെയ്സ്ബുക് കമ്പനിയുടെ ഏകാധിപത്യത്തില്‍ കമ്പനിക്ക് അമ്പരപ്പിക്കുന്ന ലാഭവും വര്‍ഷാവര്‍ഷം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെയസ്ബുക്കിന് 7000 കോടി ഡോളറായിരുന്നു വരുമാനം. ഇതില്‍ 1850 കോടി ലാഭമായിരുന്നു.