0 Comments

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)  സ്വർണക്കടത്ത് കേസ് പ്രതികളെ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുവാദം തേടി. ചോദ്യം ചെയ്യാൻ മൂന്നു ദിവസം അനുവദിക്കണമെന്നാണ് ആവശ്യം.

സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  ഇഡിയുടെ നിഗമനം. ഉന്നതരുടെ പങ്ക് സംബന്ധിച്ച കസ്റ്റംസ് ചോദ്യം ചെയ്യലിൽ പ്രതികളിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണു ചോദ്യം ചെയ്യൽ അപേക്ഷ. സ്വപ്നയും സരിത്തും കോടതിയിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *