
ഒരു പുതിയ വാഹനം കൂടി മമ്മൂട്ടിയുടെ ഗ്യാരേജിൽ എത്തിയിരിക്കുകയാണ്. ഒരു പുത്തൻ കാരവനാണ് മമ്മൂട്ടിയുടെ ഗ്യാരേജിലെ പുതിയ അഥിതി. കോതമംഗലത്തെ ഓജസ് ബോഡി ബിൽഡേഴ്സാണ് ഈ കാരവനിന്റെ നിർമാതാക്കൾ. ഇത്തരം കാരവൻ നിർമിക്കാനുള്ള ലൈസൻസുള്ള രാജ്യത്തെ ഏക സ്ഥാപനവും ഓജസാണ്.
ഭാരത് ബെൻസിന്റെ ഷാസിയിൽ നിർമിച്ചിരിക്കുന്ന കാരവൻ ബോഡി കോഡ് പ്രകാരം നിർമിച്ച് റജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്.
കോവിഡിന് മുൻപേ നിർമാണം തുടങ്ങിയ, കടുംനീലയും വെള്ളയും നിറത്തിലുള്ള ഈ വാഹനത്തിന് മമ്മൂട്ടിയുടെ പ്രിയ നമ്പറായ 369 തന്നെയാണ് നൽകിയിരിക്കുന്നത്. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാരവനാണ് ഇത്.