
സ്വകാര്യസ്ഥാപനങ്ങളിലെ താൽക്കാലിക ജോലിക്കാരും ദിവസവേതനക്കാരുമടക്കം കോവിഡ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചവരുടെ കുട്ടികൾക്ക് അഞ്ചു എംബിബിഎസ് സീറ്റ്, ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്ര പൂളിൽ വകയിരുത്തി.
ലേഡി ഹാർഡിഞ്ച് (വനിത) ഡൽഹി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വാർധ, നേതാജി സുഭാഷ് ജബൽപുർ, ജവാഹർലാൽ നെഹ്റു അജ്മേർ, സർക്കാർ മെഡിക്കൽ കോളജ് ഹൽദ്വാനി ഉത്തരാഖണ്ഡ് എന്നിവയിൽ ഓരോ സീറ്റാണ് നൽകിയിട്ടുള്ളത്.
നീറ്റ് യോഗ്യത നേടിയിട്ടുള്ള കുട്ടികൾ ഫോട്ടോ പതിച്ച അപേക്ഷ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോ, ആരോഗ്യ വകുപ്പ് ഡയറക്ടറോ സാക്ഷ്യപ്പെടുത്തി കേന്ദ്ര മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്ക് അയയ്ക്കണം. അപേക്ഷയ്ക്കും ഡയറക്ടറുടെ സർട്ടിഫിക്കറ്റിനുമുള്ള ഫോമുകളും നിബന്ധനകളും https://mcc.nic.in എന്ന വെബ് സൈറ്റിലുണ്ട്.