0 Comments

കണ്ണൂർ: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മലബാറിലെ ജില്ലകൾ ഡിസംബർ 14ന് പോളിങ് ബൂത്തിലെത്തും. അതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് തിരശീല വീഴും.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പരസ്യ പ്രചാരണത്തിന് സമയം. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 76.78 ശതമാനം പോളിങ്ങാണ് രണ്ടാം ഘട്ടത്തിൽ ആകെ രേഖപ്പെടുത്തിയത്. 16 ന് വോട്ടെണ്ണല്‍ നടക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *