
കൊല്ലം: കൊല്ലം പത്തനാപുരം സ്വദേശി രാഘവന് നായരാണ് ഏകമകന്റെ കല്ലറയ്ക്കരികില് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തത്. ജീവിതത്തിലെ ഒറ്റപ്പെടലും രോഗങ്ങളുമാണ്
ആത്മഹത്യ ചെയ്യാന്‍ കാരണം എന്ന് കരുതുന്നു.
എഴുപത്തിരണ്ടുകാരന് രാഘവന് നായർ ചൊവ്വാഴ്ച രാത്രിയാണ് ഏകമകന് ഹരികുമാറിന്റെ കല്ലറയ്ക്കരികില് സ്വയം ചിതയൊരുക്കി തീകൊളുത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഏക മകന്റെയും ഭാര്യയുടെയും
വിയോഗം രാഘവൻ നായരെ തളർത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു സഹോദരിമാരും അനന്തരവനും കൂടി ജീവിതത്തില്‍ നിന്ന് പോയതോടെ രാഘവന് നായര്‍ കടുത്ത വിഷാദത്തിലായി. അരുവിത്തറയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു രാഘവന് നായർ.