0 Comments

കൊച്ചി: ഇന്ത്യയിൽനിന്ന് ഭക്ഷ്യോത്പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വൻതോതിൽ ഗൾഫ് രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽനിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാനായി ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കും.

സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

നിലവിൽ കശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വർഷങ്ങളിൽ ഈ മേഖലയിൽനിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കും.

പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം ശ്രീനഗറിൽ തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!