
തിരുവനന്തപുരം: സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ ഓഫ് ഇന്ത്യ (സിമി) പ്രവർത്തകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. മസ്കറ്റിൽ നിന്നു തിരികെ എത്തിയ സിമി പ്രവര്ത്തകന് റൗഫ് ഷെരീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ലക്നൗ ഐജിയും റൗഫ് ഷെരീഫിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഉത്തർ പ്രദേശ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊല്ലം അഞ്ചൽ സ്വദേശിയാണ് റൗഫ് ഷെരീഫ്.