
ന്യൂഡൽഹി: കർഷകരെ സഹായിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും സമീപകാല പരിഷ്കാരങ്ങൾ അവർക്ക് പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം നൽകുമെന്നും കാർഷിക മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും, പുതിയ നിയമങ്ങൾ കർഷകർക്ക് നല്ലതാണെന്നും പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർക്ക് തങ്ങളുടെ വിളകൾ ചന്തകളിലോ പുറത്തുള്ളവർക്കോ വിൽക്കാൻ അവസരമുണ്ടാകുമെന്നും മോദി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവത്ക്കരണം നടന്നിട്ടില്ലെന്നും ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും അതിനാലാണ് കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയാതെന്നും രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടുമെന്നും കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.