
ന്യൂഡൽഹി: വൈറസിന്റെ പ്രോട്ടീൻ ഘടകം ഉപയോഗിച്ചുള്ള നിർമാണ രീതിയിൽ വികസിപ്പിച്ചെടുക്കുന്ന കോവാവാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കും. ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതും കോവാവാക്സിനെയാണ്. പരീക്ഷണത്തിനു നേരിട്ടു മൂന്നാം ഘട്ട ട്രയലിനാണ് അനുമതി.
ആയിരത്തോളം പേരിൽ ട്രയൽ പൂർത്തിയാക്കി നിർമാണത്തിലേക്കു കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രയലിനും നിർമാണത്തിനും ഇന്ത്യയിൽ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ അന്തിമ പരിഗണനയിലാണ്.
2021 ൽ 200 കോടി ഡോസ് വാക്സിൻ ലോകം മുഴുവൻ ഉത്പാദിപ്പിക്കുമെന്നാണ് യുഎസ് കമ്പനിയായ നോവോവാക്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കും യുഎസിനും ബ്രിട്ടനും പുറമേ, ജപ്പാൻ, കൊറിയ, സ്പെയിൻ എന്നിവിടങ്ങളിലും വാക്സിൻ ഉൽപാദിപ്പിക്കും.