
കൊൽക്കത്ത: ബോളിവുഡ് താരം ആര്യ ബാനർജിയെ മരിച്ചനിലയിൽ കണ്ടെത്തി. 35-കാരിയായ നടിയെ സൗത്ത് കൊൽക്കത്തയിലെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമ-മോഡലിങ് രംഗത്ത് പ്രശസ്തയായി. പ്രമുഖ സിത്താർ വാദകനായ നിഖിൽ ബാനർജിയുടെ മകളാണ് ആര്യ ബാനർജി.
കൊൽക്കത്തയിലെ ഫ്ളാറ്റിൽ ആര്യ ഒറ്റയ്ക്കായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി കോളിങ് ബെല്ലടിച്ചിട്ടും ആര്യയുടെ പ്രതികരമണമുണ്ടായില്ല. തുടർന്ന് ഇവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി.