
തൃശൂർ: ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു മുതൽ ഭക്തർക്ക് വിലക്ക്. ക്ഷേത്രത്തിൽ പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകൾ ഉണ്ടാകില്ല.
കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് ഡിസംബർ ഒന്നു മുതലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇളവ് നൽകി തുടങ്ങിയത്. എന്നാൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.