
ആമസോണിലും ഫ്ലിപ്കാർട്ടിലും ആപ്പിൾ ഡിവൈസുകൾ വിലക്കുറവിൽ സ്വന്തമാക്കാം. ഈ വർഷത്തെ അവസാന ആപ്പിൾ ഡേ സെയിൽ ഡിസംബർ 16 വരെ.
ഈ കോമേഴ്സ് ഭീമന്മാരായ ആമസോൺ ഈ വർഷത്തെ അവസാനത്തെ ആപ്പിൾ ഡേ സെയ്ൽ ആരംഭിച്ചു. ഡിസംബർ 16 വരെയുള്ള ഈ സെയിലിൽ ഐഫോൺ 12 സീരീസാണ് താരം. കൂടാതെ ഐഫോൺ 11, ഐഫോൺ 7, ഐപാഡ് മിനി, മാക്ബുക്ക് പ്രോ എന്നീ ഡിവൈസുകൾ മികച്ച വിലക്കുറവിൽ വാങ്ങാം.
ആമസോണിന്റെ എതിരാളികളിൽ പ്രധാനിയായ ഫ്ലിപ്കാർട്ടിലും ആപ്പിൾ ഡിവൈസുകൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. ഡിസംബർ 11 വരെയുള്ള ഫ്ലിപ്കാർട്ടിലെ ഓഫറുകളിൽ പ്രധാനം ഐഫോൺ 11 പ്രോയ്ക്കാണ്.
പുതുതായി എത്തിയ ഐഫോൺ 12 സീരീസ് ഫോണുകൾക്ക് നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ട് അല്ല പകരം ബാങ്ക് ഓഫറുകളാണ് ആമസോൺ, ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്.