
തെലങ്കാന: ഹൈദരാബാദിലെ ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓർഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. എട്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
വ്യവസായശാലയിൽ സൂക്ഷിച്ച രാസലായനിക്ക് തീപ്പിടിത്തമുണ്ടായതാണ് അപകട കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലെ മാറ്റിയെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പരിക്കേറ്റവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.