
ഗോവയിലെ ഫറ്റോർദയിൽ വൈകിട്ട് 7.30നു ഐഎസ്എൽ ഫുട്ബോൾ 7–ാം സീസണിൽ ആദ്യവിജയം തേടി, 5–ാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എതിരാളികൾ ബെംഗളൂരു എഫ്സി.
ബ്ലാസ്റ്റേഴ്സിന്റെ കളിശൈലി എതിരാളികൾക്കു നേരത്തേ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു എന്ന കിംവദന്തി നിലനിൽക്കുമ്പോഴും വിജയസാധ്യത തള്ളിക്കളയാൻ കഴിയില്ല. കോച്ചിനു ഹൂപ്പറിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഹൂപ്പർ ഇന്നും കളത്തിലുണ്ടാകും. കൂട്ടിനു ജോർദൻ മറി തുടക്കം മുതൽ കളിച്ചേക്കും.
വൈകിട്ട് 5ന് വാസ്കോ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും.