0 Comments

മൂലമറ്റം: തിരുമ്മുചികിത്സയ്ക്കെത്തിയ പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയെ വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണു മരിച്ചത്. കുടയത്തൂരിൽ തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിലാണു മഹേഷ് മരിച്ചത്.

പുലർച്ചെ നാലോടെയായിരുന്നു മരണം. കാഞ്ഞാർ പൊലീസ് വൈദ്യന്റെ വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു കാഞ്ഞാർ പൊലീസ് പറഞ്ഞു

വീണു പരിക്കുപറ്റിയ മഹേഷിനു കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സകൾക്കായി അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി ചെന്നപ്പോഴാണ് മരണം സംഭവിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *