
ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സന്ദർശനത്തിനായി സൗദിയിലെത്തി. സൗദി റോയല്‍ ഫോഴ്സിന്റെ റിയാദിലെ ആസ്ഥാനത്ത് സൗദി റോയല്‍ ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ്ബിന് അബ്ദുല്ല മുഹമ്മദ് അല്‍മുതൈര്‍ വരവേറ്റു. സൗദി റോയല്‍ സൈന്യം ഇന്ത്യന്‍ കരസേന മേധാവിക്ക് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കി.
പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനം തിങ്കളാഴ്ച രാത്രിയോടെ പൂര്‍ത്തിയാകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യയിലെത്തുന്നത്. രണ്ടുദിവസത്തെ പര്യടനത്തിനിടയില്‍ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളില്‍ അദ്ദേഹം സംബന്ധിക്കുന്നുണ്ട്. പ്രതിരോധ, സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുന്നു. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ കൈമാറും.