
വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തില്‍ സായി പല്ലവിയും, റാണയും ഒന്നിക്കുന്ന ചിത്രമാണ് വിരാട പര്‍വ്വം. പോലീസ് ഓഫീസര്‍ ആയിട്ടാണ് റാണ അഭിനയിക്കുന്നത്. സായി പല്ലവി ചിത്രത്തില്‍ നക്സലൈറ്റായി ആണ് എത്തുന്നത്. ചിത്രത്തിലെ റാണയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ചിത്രം തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥയാണ് പറയുന്നത്. പോലീസ് ഓഫീസറും നക്സലൈറും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ആക്ഷനും രാഷ്ട്രീയവും, പ്രണയവും എല്ലാം ഉള്ള ചിത്രമാണിത്.