
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും 36,640 രൂപയുമായി. അവസാന വ്യാപാരദിനമായ ശനിയാഴ്ച വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ശനിയാഴ്ച വർധിച്ചത്.
ആഗോള കാരണങ്ങളാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്.