0 Comments

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവ കക്ഷിയെന്നു സൂചന. മക്കള്‍ ശക്തി കഴകമെന്ന പേര് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ആ മാസം ആദ്യം രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്റവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

ഹൈദരാബാദില്‍ അണ്ണാത്തെ ഷൂട്ടിന്റെ തിരക്കിലാണു താരം. പാര്‍ട്ടിയുടെ സൂപ്പര്‍ വൈസറോ, കോര്‍ഡിനേറ്ററോ  ഇക്കാര്യത്തോടു പ്രതികരിച്ചില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്‍കിയതാണെന്ന പ്രചാരണവുമുണ്ട്.   കമല്‍ഹാസനു കഴിഞ്ഞ തവണ കിട്ടിയ ടോര്‍ച്ചു ചിഹ്നം  അലോട്മെന്റില്‍  നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണു ടോര്‍ച്ചു മക്കള്‍ നീതി മയ്യത്തിന അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!