0 Comments

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വില ഒരുമാസത്തിനിടെ രണ്ടാം തവണയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപയാണ് കൂടിയത്.

ഇതോടെ വാണിജ്യ പാചക വാതകത്തിന്റെ വില 1330 രൂപയായി. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്ത് വാണിജ്യ ആവശ്യത്തിനും ഗാര്‍ഹിക ആവശ്യത്തിനുമുള്ള വില വര്‍ധന ശരിയായ നടപടിയല്ലെന്ന് ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡിസംബര്‍ രണ്ടിനായിരുന്നു ആദ്യം വില വര്‍ധന. 601 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് അന്ന് 651.50 പൈസയായി. നഗരങ്ങള്‍ക്ക് പുറത്തേക്ക് 671 രൂപ വരെയാണ് ഉയര്‍ന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 54 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!