0 Comments

പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

മുല്ലപ്പള്ളിയു ടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ വിജയം സാധ്യമാകുമായിരുന്നില്ലെന്നും രണ്ട് തരത്തിലാണ് അവര്‍ വിജയം സാധ്യമാക്കിയതെന്നും എ കെ ബാലന്‍ പറഞ്ഞു. ഒന്നാമതായി കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. ലൈഫ് മിഷന്‍ ഉള്‍പ്പെടെ നാല് മിഷന്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും നിയമ മന്ത്രി ചൂണ്ടിക്കാട്ടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *