0 Comments

വോട്ടെണ്ണല്‍ ദിവസത്തിന്‍റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ആം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് ജയം.

വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് മരണം. എൽഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായിരുന്നു സഹീറ ബാനു.  മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ് സഹീറ ബാനു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!