0 Comments

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ ചിഹ്നം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് കമല്‍ ഹാസന്‍ ഉന്നയിച്ചത്. ‘ജനാധിപത്യം രോഗാവസ്ഥയിലാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല, ബാറ്ററി ടോര്‍ച്ച് ഞങ്ങള്‍ക്ക് നിഷേധിച്ചെങ്കില്‍ ഞങ്ങള്‍ വിളക്കുഗോപുരമാകും കമല്‍ ഹാസന്‍ പറഞ്ഞു.

അതെ സമയം 234 മണ്ഡലങ്ങളില്‍ എം.ജി.ആര്‍ മക്കള്‍ കച്ചിക്ക് ബാറ്ററി ടോര്‍ച്ച് ചിഹ്നം കമ്മീഷന്‍ അനുവദിക്കുകയും ചെയ്തു. ടി.ടി.വി ദിനകരന്‍റെ എ.എം.എം.കെ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കറും, നാം തമിഴര്‍ കക്ഷിക്ക് കരിമ്പോട് കൂടിയ കര്‍ഷകന്‍റെ ചിഹ്നവും അനുവദിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *