
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷകളുടെ തീയതി ഉടൻ പ്രഖ്യാപിച്ചേക്കുകുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്. ഇന്ന് വൈകിട്ട് നാലുമണിക്ക് അദ്ദേഹം ട്വിറ്ററിൽ ലൈവിലത്തും.
അധ്യാപകരെ അഭിസംബോധന ചെയ്യുകയും 2021ലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകൾ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് വിവരം.
ഈ മാസം രണ്ടാം തവണയാണ് വിദ്യാഭ്യാസമന്ത്രി ട്വിറ്ററിൽ ലൈവിൽ എത്തുന്നത്. താൽപര്യമുള്ള അധ്യാപകർക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും ലൈവിലെത്തി അറിയിക്കാമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ രാജ്യത്തെ പൊതു പ്രവേശന പരീക്ഷകൾ സംബന്ധിച്ച് വിദ്യാർഥികളുമായി മന്ത്രി ട്വിറ്ററിലൂടെ സംവദിച്ചിരുന്നു. 2021 ജെ.ഇ.ഇ മെയിൻ, നീറ്റ് 2021 തുടങ്ങിയവ സംബന്ധിച്ചായിരുന്നു സംവാദം.
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകൾ നടത്താൻ തന്നെയാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചിരുന്നു. ഓൺലൈനായി നടത്തില്ലെന്നും അറിയിച്ചിരുന്നു