
ദീർഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് പിന്നീട് ബലാൽസംഗ പരാതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. ഡൽഹി
സ്വദേശിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിഭു ബഖ്രുവിൻെറ പരാമർശം.
വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ഒരുമിച്ച് കഴിയുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തയാൾ മറ്റൊരാളെ വിവാഹം ചെയ്തതിനെതിരെയാണ് ഡൽഹി സ്വദേശി ഹർജി നൽകിയത്.
മാസങ്ങളോളം ഒരുമിച്ച് താമസിച്ചവർ തമ്മിൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേർപിരിയുമ്പോൾ ബലാൽസംഗ കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുകയാണ്. ഇത്തരം കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.