
രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകള്‍ക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്ന് പഠനം റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മാതൃകയിലൂടെയാണു പഠനം നടത്തിയത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുമായി ചേര്‍ത്ത് ഇതു പരിശോധിച്ചിട്ടില്ല.
ഇന്ത്യയിലെ 60 ശതമാനം ആളുകളെയും കോവിഡ് ബാധിച്ചുവെന്നും അവരില്‍ ആന്റിബോഡി രൂപപ്പെട്ടുവെന്നും ഈ മാതൃക വ്യക്തമാക്കുന്നതായി ഐഐടി കാന്‍പുരിലെ പ്രഫ. മഹിന്ദ്ര അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് ഫെബ്രുവരി 2021നകം കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രവചനം നടത്തിയതും ഇവരായിരുന്നു.