
കോഴിക്കോട്: കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. അന്നു തന്നെ രണ്ടിന് ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കും. കലകട്ര് സാംബശിവറാവുവാണ് വരണാധികാരി. മേയര്‍ പദവി ഇത്തവണ വനിത സംവരണമായതിനാല്‍ 28ന് ചുമയതലയേല്ക്കുക നഗരത്തിെന്റ അഞ്ചാമത് വനിത മേയറാണ്. അത് ആരാവുമെന്ന ആകാംക്ഷയിലാണ് നഗരം.
25ാം വാര്‍ഡായ കോട്ടൂളിയില്‍നിന്ന് 798 വോട്ടിന് ജയിച്ച ഡോ. എസ്. ജയശ്രീയാവും മേയര്‍ എന്നാണ് കരുതുന്നത്. ഡെപ്യൂട്ടി മേയറായി 54ാം വാര്‍ഡായ കപ്പക്കല്നിന്ന് 1306 വോട്ടിന് ജയിച്ചെത്തിയ സി.പി.മുസാഫര്‍ അഹമ്മദിെന്റ പേരാണ് മുഖ്യമായി പരിഗണിക്കുന്നത്.
29ാം വാര്‍ഡായ പൊറ്റമ്മല്നിന്ന് 652 വോട്ടിന് ജയിച്ച ഡോ. ബീന ഫിലിപ്, 23ാം വാര്‍ഡായ നെല്ലിക്കോട്നിന്ന് 746 വോട്ടിന് ജയിച്ച സുജാത കൂടത്തിങ്ങല്‍ എന്നിവരും മേയറാവാന്‍ സാധ്യതയുള്ളവരാണ്. എങ്കിലും പ്രഥമ പരിഗണന ഡോ. എസ്. ജയശ്രീക്കാവും. സി.പി.എം ജില്ല കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷമാവും കൗണ്‍സില്‍ പാര്‍ട്ടിയില്‍ ഇക്കാര്യം അറിയിക്കുക. സി.പി.എം കൗണ്‍സിലര്‍മാരുടെ യോഗം 21നു ശേഷം ചേരും.
മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലായ ഡോ. ജയശ്രീ കോടഞ്ചേരി ഗവ. കോളജ് പ്രിന്‍സിപ്പലും എ.കെ.ജി.സി.ടിയുടെ അക്കാദമിക വിഭാഗം ജില്ല കണ്‍വീനറുമായിരുന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിെന്റയും ആഴ്ചവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിെന്റയും മുന്‍ പ്രിന്‍സിപ്പലാണ് ബീന ഫിലിപ്. സിവില്‍ എന്‍ജിനീയറായ സുജാത പൊതുമരാമത്ത് വകുപ്പില്‍നിന്നാണ് വിരമിച്ചത്.
എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റും എ.െഎ.എസ്.ഡി.ഇ.എഫിെന്റ അഖിലേന്ത്യ കമ്മിറ്റി അംഗവും എഫ്.എസ്.ടി.ഇ.ഒയുടെ സംസ്ഥാന കണ്‍വീനറുമായിരുന്നു. നിലവില്‍ സി.പി.എം നെല്ലിക്കോട് ഇസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും മഹിള അസോസിയേഷന് നേതാവുമാണ്.
നഗരസഭയുടെ 26ാം മേയറാണ് സ്ഥാനമൊഴിഞ്ഞ തോട്ടത്തില്‍ രവീന്ദ്രന്. 25ാം മേയറായി കഴിഞ്ഞ ഭരണസമിതിയില്‍ വി.കെ.സി. മമ്മദ് കോയ ചുമതലയേറ്റെങ്കിലും ബേപ്പൂരില്‍ അദ്ദേഹം എം.എല്‍.എയായതോടെ തോട്ടത്തില്‍ രവീന്ദ്രനെ 26ാം നഗരപിതാവാക്കുകയായിരുന്നു. നിയുക്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 21നു രാവിലെ 11.30നു ടാഗോര്‍ഹാളില്‍ നടക്കും.
മൂന്നു മുൻ വനിതാ മേയർ
കോഴിക്കോട് ആദ്യ വനിതമേയറായി ഹൈമവതി തായാട്ട് ഭരണം നടത്തിയത് 1988 ഫെബ്രുവരി നാലു മുതല്‍ 89 ഫെബ്രുവരി നാലുവരെയാണ്. 1995ല്‍ ആണ് പിന്നെ കോഴിക്കോടിന് വനിതമേയര് വന്നത്. 95 ഒകേ്ടോബര്‍ നാലു മുതല്‍ 98 ഏപ്രില്‍ 21 വരെ പ്രഫ. എ.കെ. പ്രേമജം മേയറായി. 98ല്‍ പ്രേമജം വടകരയില്‍ എം.പിയായതോടെ 98 മേയ് 28 മുതല്‍ െസപ്റ്റംബര്‍ 28 വരെ എം.എം. പത്മാവതി മേയറായി. മേയര്‍ സ്ഥാനം വനിതസംവരണമായതോടെ നാലാമത്തെ വനിതമേയറായി വീണ്ടും എ.കെ. പ്രേമജം 2010 നവംബര്‍ ഒമ്ബതിന് ചുമതലയേറ്റു.