
24 മണിക്കൂറിനുള്ളില്‍ 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണവുമായി മിസോറാം. നിലവില്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,094 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.74 ശതമാനമായിട്ടുണ്ട്.നിലവില്‍ 3,923 പേര് രോഗമുക്തരായി. സജീവ രോഗികള്‍ 164. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 7 പേരാണ് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലും 4 പേര്‍ക്ക് ട്രൂനാറ്റ് പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 338 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99,79,447 ആയി. 1,44,789 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3,13,831 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.