
പശ്ചിമ ബംഗാള്‍: മമത ബാനര്‍ജി സര്‍ക്കാറിന് വീണ്ടും തിരിച്ചടി. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എം.എല്‍.എ കൂടി രാജിവെച്ചു. തൃണമൂല്‍ എം.എല്‍.എ ശില്‍ബദ്ര ദത്തയാണ് രാജിവെച്ചത്. രണ്ടുദിവസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്നും മൂന്നാമത്തെ രാജിയാണിത്.
കഴിഞ്ഞ ദിവസം മാല്‍ഡയിലെ അഞ്ച് നേതാക്കള്‍ രാജി വച്ചിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോബിന്ദാപൂര്‍-മഹേഷ്പൂര്‍, ബാമണ്‍ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോള്‍, ചന്ദ്പൂര്‍ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമര്‍പ്പിച്ചത്.ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.എന്നാല്‍ ഈ രാജി പ്രധാനമല്ലെന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കുകയാണെന്നും മാല്‍ഡ ജില്ലാ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ഡിനേറ്റര്‍ ബാബ്ല സര്‍ക്കാര്‍ പ്രതികരിച്ചു.